Posted by: admin film news 0 comments

ഇതുപോലൊരു ക്ലൈമാക്‌സ് ഇതുവരെ കണ്ടിട്ടില്ല! വരത്തന്‍ ഞെട്ടിക്കുന്നു,.

പ്രവചനാതീതമായ വഴികളിലൂടെ സഞ്ചരിക്കുന്നവയാണ്. ഫഹദ് ഫാസിലിന്‍റെ സിനിമകള്‍. പ്രത്യേക ജോണറില്‍ പെടുത്താവുന്ന സിനിമകള്‍ക്ക് പിന്നാലെയല്ല ഈ നടന്‍റെ സഞ്ചാരം. അമല്‍ നീരദ് എന്ന സംവിധായകനാകട്ടെ വ്യത്യസ്തമായ കാഴ്ചകള്‍ക്കായി എപ്പോഴും ശ്രമിക്കുന്നയാളും.

ദുബായ് നഗരത്തിലാണ് സിനിമയുടെ തുടക്കം. എബി(ഫഹദ്)യുടെ ഭാര്യ പ്രിയ(ഐശ്വര്യ ലക്ഷ്മി)യ്ക്ക് ഒരു ആരോഗ്യപ്രശ്നമുണ്ടാകുന്നു.അവര്‍ കേരളത്തില്‍ പ്രിയയുടെ ഒരു ബന്ധുവിന്‍റെ എസ്റ്റേറ്റിലേക്ക് കുറച്ചുകാലം മാറിത്താമസിക്കാന്‍ തീരുമാനിക്കുന്നു. അവര്‍ നാട്ടിലെത്തുന്നതോടെ പ്രശ്നങ്ങളും ആരംഭിക്കുന്നു.

 

തികച്ചും നാഗരികനായ ഒരു മനുഷ്യനാണ് ഫഹദ് അവതരിപ്പിക്കുന്ന എബി. ഒരു ഗ്രാമത്തിലെ പരുക്കന്‍ പ്രശ്നങ്ങളെ കൈകാര്യം ചെയ്യുന്നതില്‍ അയാള്‍ക്ക് വഴക്കം ലഭിക്കുന്നില്ല.ഒരു വരത്തനെ(അന്യനാട്ടുകാരന്‍)യും ഭാര്യയെയും നാട്ടുകാര്‍ എങ്ങനെ കൈകാര്യം ചെയ്യുന്നു എന്നതിന്‍റെ വയലന്‍റായ ചിത്രീകരണമാണ് പിന്നീട്. പ്രിയയുടെ ഭൂതകാലമാണ് ആ വിദ്വേഷക്കാര്‍ കരുവാക്കുന്നത്.

 

മായാനദിക്ക് ശേഷം ഡെപ്‌തുള്ള ഒരു കഥാപാത്രമായി ഐശ്വര്യ ലക്ഷ്മി വീണ്ടും വിസ്മയിപ്പിക്കുകയാണ് വരത്തനില്‍. ഫഹദ് ഫാസില്‍ മൈന്യൂട്ടായിട്ടുള്ള വികാരപ്രകടനങ്ങളിലൂടെ സ്ക്രീനില്‍ അത്ഭുതം സൃഷ്ടിക്കുന്നു.

0 comments

Leave a Reply