Posted by: admin Uncategorized 0 comments

വരത്തൻ വരവറിയിച്ചു !! ക്ലൈമാക്സ്‌ കണ്ട് ത്രില്ലടിച്ചു പ്രേക്ഷകർ

 

അമൽ നീരദ് ഫഹദിന്റെ കോമ്പിനേഷൻ വീണ്ടും തിയേറ്ററുകളെ ഇളക്കി മറിച്ചു. ഒരു സിനിമയ്ക്ക് വേണ്ടി സിനിമ പ്രേക്ഷകര്‍ ഒരു പോലെ കാത്തിരുന്ന “വരത്തൻ” പ്രേഷകർക്കുള്ള പ്രതിക്ഷയ്ക്ക് കോട്ടം വരുത്താതെ ഒന്നൊന്നര പടം തന്നെയാണ് നൽകിയത്.

 

പ്രിയ – എബി ദമ്പതികളുടെ ജീവിതത്തിൽ ഉണ്ടാകുന്ന ചില സന്ദർഭങ്ങളും സാഹചര്യങ്ങളും ഒക്കെയാണ് വരത്തൻ എന്ന് സിനിമ .. ജീവിതത്തിൽഒരു മാറ്റത്തിനുവേണ്ടി ദുബായ് ജീവിതത്തോട് ചെറിയ ഇടവേള പറഞ്ഞു എബിയും പ്രിയയും നാട്ടിലേക്ക് തിരിക്കുകയാണ്.. പ്രിയയുടെ പപ്പയുടെ പതിനെട്ടാം മൈലിലുള്ള തോട്ടത്തിലേക്ക്..,

 

തുടർന്ന് അവിടെവച്ച് അവർ നേരിടേണ്ടി വരുന്ന ചില ഗുരുതര പ്രശ്നങ്ങളും അതിനെ അതിജീവിക്കുന്നതും ഒക്കെയാണ് വരത്തനില്ലേ കാഴ്ചകൾ

വിഷ്വലൈസേഷനും മാസ്സ് ബിജിഎംമും കൊണ്ട് മലയാളക്കരയിലെ സിനിമ പ്രേക്ഷകനെ ഇരുത്തുന്ന അമല്‍ നീരദ് സിനിമകളില്‍ വരത്തനും തിയേറ്ററുകള്‍ അതെ ആവേശം ഉണ്ടാക്കി. ആദ്യ ദിവസം ആദ്യ ഷോ കണ്ടപ്പോള്‍ സിനിമയ്ക്ക് വേണ്ടി പ്രവര്‍ത്തിച്ചവരെ മികച്ചതെ

 

ന്നു പറഞ്ഞു അനുമോദിക്കാന്‍ തോന്നി.

ആദ്യാവസാനം നിറഞ്ഞു നിന്ന സസ്പെന്‍സ് സിനിമയ്ക്ക് എത്രത്തോളം ആകാംഷ നല്‍കിയെന്നത് പറയാന്‍ അറിയില്ല.എല്ലാ സിനിമകളും മികച്ചതാക്കുന്ന ഫഹദ് ഫാസില്‍ എന്ന നടന്‍റെ മികച്ച അവതരണം തന്നെയാണ് വരത്തനിലും.അമല്‍ നീരദ് സിനിമയായത് മാത്രമല്ല വരത്തന്‍ സിനിമയുടെ പ്രത്യേകത ഫഹദിന്‍റെ അഭിനയവും ,

 

ലിറ്റില്‍ സ്വയംമ്പിന്‍റെ ക്യാമറയും സുഷിന്‍ ശ്യാമിന്‍റെ ബിജിഎംമും എല്ലാം കൂടി നല്ലതിന്‍റെ മൊത്തം ചേരുവയാണ് സിനിമ. ട്രൈയിലര്‍ കണ്ട് സിനിമ കാണാന്‍ തിരുമാനിച്ച എല്ലാവര്‍ക്കും വരത്തന്‍ ഒരു

ഫുള്‍ മൂഡ്‌ എന്‍റര്‍ടെയിനര്‍ തന്നെയാണ്.കാത്തിരുന്നവര്‍ക്ക് വരത്തന്‍ കൊടുക്കുന്നത് ഒരു നല്ല സിനിമയാണ്. പ്രേക്ഷകനെ നല്ല രീതിയില്‍ സിനിമയിലേക്ക് ആകര്‍ഷിക്കേണ്ട എല്ലാ ഘടകങ്ങളും കോര്‍ത്തിണക്കിയാണ് വരത്തന്‍ ചെയ്തതെന്ന് സിനിമ കാണുന്ന ഓരോ പ്രേക്ഷകനും അറിയാന്‍ കഴിയുന്നുണ്ട്.

 

ഫഹദും ഐശ്വര്യയും നന്നായി അവരുടെ ഭാഗങ്ങള്‍ ചെയ്തു. തിരക്കഥയ്ക്ക് യോജിച്ച കഥാപാത്രങ്ങളായതിനാല്‍ കണ്ടിരിക്കുന്ന പ്രേക്ഷകന് മറ്റു കഥാപാത്രങ്ങളോടോ അഭിനയത്തോടെ വിയോജിപ്പ് തോന്നിയില്ല.രണ്ടു പേരുടെ ജീവിതവും അതിനിടയില്‍ നടക്കുന്ന ചില വ്യതിയാനങ്ങളുമാണ് സിനിമ. മാറാത്ത ആളുകളുടെ ചിന്തയാണ് സിനിമയുടെ വിഷയം. സിനിമയുടെ മാറ്റങ്ങള്‍ ആഗ്രഹിക്കുന്ന സിനിമ മോഹികള്‍ക്കും നല്ല സിനിമയെ മോഹിക്കുന്ന സിനിമ ആസ്വാദകര്‍ക്കും വരത്തന്‍ നല്ല അനുഭവമായിരിക്കും.

0 comments

Leave a Reply