Posted by: admin Uncategorized 0 comments

ദിലീപ് എന്റെ നല്ല സുഹൃത്താണ്, മാധ്യമങ്ങൾ ദിലീപിന്റെ ശത്രുവായി വരെ ചിത്രീകരിച്ചു : ലാല്‍

പ്രമുഖ നടി ആക്രമിക്കപ്പെട്ട കേസിൽ സത്യസന്ധമായി നിന്ന തന്റെ നിലപാടുകളെ പല മാധ്യമങ്ങളും വളച്ചൊടിച്ചു ,ദിലീപിന്റെ ശത്രുവായി പോലും തന്നെ ചിത്രീകരിച്ചുവെന്ന് ലാല്‍. കൊച്ചിയിൽ പ്രമുഖ നടി ആക്രമിക്കപ്പെട്ട കേസിൽ താൻ എടുത്ത നിലപാടിൽ വ്യത്യസ്തമായ രീതിയിലുള്ള മാധ്യമങ്ങളിൽ വന്നത്. താൻ പറഞ്ഞ പലകാര്യങ്ങളും തെറ്റായ രീതിയിൽ മാധ്യമങ്ങൾ വ്യാഖ്യാനിച്ചു. ഓൺലൈൻ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് ഇത്തരത്തിലുള്ള കാര്യങ്ങൾ ലാൽ പറഞ്ഞത്.

 

അക്കാര്യത്തില്‍ സത്യസന്ധമായ നിലപാടുകള്‍ മാത്രമേ ഞാന്‍ എടുത്തിട്ടുള്ളൂ. ചില മാധ്യമങ്ങള്‍ അതിനെ വക്രീകരിച്ചു മറ്റൊരു മോശം തലത്തിലെത്തിച്ചു.എന്നെ ദിലീപിന്റെ ശത്രുവായി വരെ ചിത്രീകരിച്ചു. ദിലീപ് ഇന്നും എന്റെ നല്ല സുഹൃത്തുക്കളില്‍ ഒരാളാണ്. ദിലീപ് ഇത് ചെയ്‌തെന്നോ ഇല്ലെന്നോ ഞാന്‍ ഒരിടത്തും പറഞ്ഞിട്ടില്ല.എനിക്കറിയാവുന്നത് ആ കുട്ടി നിലവിളിച്ചുകൊണ്ട് അന്ന് രാത്രി വീട്ടിലേക്ക് കയറി വന്നു പറഞ്ഞ സംഭവങ്ങള്‍ മാത്രമാണ്. ഒരു മനുഷ്യന്‍ എന്ന നിലയില്‍ ഞാന്‍ അപ്പോള്‍ ചെയ്യേണ്ട എല്ലാ കാര്യങ്ങളും ചെയ്തു. തുടര്‍ന്ന് നടന്ന നിലവാര ശൂന്യമായ ചര്‍ച്ചകളിലൊന്നും എനിക്ക് പങ്കില്ല.

 

കഴിഞ്ഞ ഫെബ്രുവരി 17 നാണ് കൊച്ചിയില്‍ കാറില്‍ വച്ച് മലയാളത്തിലെ യുവനടി ആക്രമിക്കപ്പെടുന്നത്. സംഭവദിവസം ആക്രമണത്തിരയായ നടി അഭയത്തിനായി ആദ്യം ഓടിയെത്തിയത് നടനും സംവിധായകനുമായ ലാലിന്റെ വീട്ടിലേക്കായിരുന്നു. അദ്ദേഹത്തിന്റെ സഹായത്തോടെയാണ് പൊലീസിനെ അറിയിക്കുന്നതും തുടര്‍ന്നുള്ള കാര്യങ്ങള്‍ നടക്കുന്നതും.ലാലിന്റെ മകന്‍ ജീന്‍ പോള്‍ സംവിധാനം ചെയ്യുന്ന ഹണീ ബീ 2വിന്റെ ചിത്രീകരണത്തിനിടെ ആയിരുന്നു സംഭവം.

0 comments

Leave a Reply