Posted by: admin Uncategorized 0 comments

മമ്മൂട്ടി അന്ന് അഡ്വാന്‍സ് തുക തിരികെ നല്‍കിയ പടം ദിലീപ് സൂപ്പര്‍ഹിറ്റാക്കി !!

ചില ചിത്രങ്ങള്‍ സംവിധായകര്‍ക്കോ നടന്മാര്‍ക്കോ ഒരു ബ്രേക്ക് നല്‍കുന്നവയാണ്. ചിലത് ഇവരുടെ സിനിമാജീവിതത്തെ തന്നെ മാറ്റി മറിക്കുന്നവയാകാം. അത്തരത്തില്‍ സംവിധായകന്‍ ജോഷിക്ക് ഒരു അതിശക്തമായ മടങ്ങിവരവിന് കാരണമായ ചിത്രമാണ് റണ്‍‌വേ.

ദിലീപിന് ഒരു മെഗാഹിറ്റ് നല്‍കിയ ചിത്രമായിരുന്നു റണ്‍‌വേ. ചിത്രത്തിലെ വാളയാര്‍ പരമശിവം എന്ന കഥാപാത്രത്തെ പ്രേക്ഷകര്‍ നെഞ്ചോട് ചേര്‍ത്തു. എന്നാല്‍, മമ്മൂട്ടിയെ ആയിരുന്നു വാളയാര്‍ പരമശിവമായി ജോഷി കണ്ടിരുന്നത്.

സിനിമയില്‍ അഭിനയിക്കുന്നതുമായി ബന്ധപ്പെട്ട് അദ്ദേഹം അഡ്വാന്‍സ് വാങ്ങിയിരുന്നു. തിരക്കഥ വായിച്ച്‌ അഭിനയിക്കാമെന്നും സമ്മതിച്ചിരുന്നുവത്രേ. കാറ്റത്തെ പെണ്‍പൂവ് എന്ന സിനിമയായിരുന്നു അപ്പോള്‍ ഇറങ്ങിയത്. ഈ സിനിമ പരാജയപ്പെട്ടതോടെ അദ്ദേഹം അഡ്വാന്‍സ് തുക തിരികെ നല്‍കി സിനിമയില്‍ നിന്നും പിന്‍മാറുകയായിരുന്നു.

ഈ സംഭവം കഴിഞ്ഞ് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് റണ്‍‌വേ സംഭവിച്ചത്. ദിലീപിനെയായിരുന്നു ജോഷി നായകനായി കണ്ടത്. ചിത്രം സൂപ്പര്‍ഹിറ്റായി മാറി. ഇപ്പോഴിതാ, വലിയ ഇടവേളയ്ക്ക് ശേഷം ജോഷി വീണ്ടും തിരിച്ചുവരുന്നു. വാളയാര്‍ പരശിവത്തിന്റെ കഥ പറയാന്‍.

 

റണ്‍‌വേ എന്ന സൂപ്പര്‍ഹിറ്റ് സിനിമയുടെ രണ്ടാം ഭാഗമാണിത്. ദിലീപ് നായകനാകുന്ന സിനിമയുടെ ചിത്രീകരണം ഉടന്‍ ആരംഭിക്കുമെന്ന രീതിയിലാണ് ഇപ്പോള്‍ റിപ്പോര്‍ട്ടുകള്‍ വന്നുകൊണ്ടിരിക്കുന്നത്. ഉദയകൃഷ്ണയായിരിക്കും വാളയാര്‍ പരമശിവത്തിന് തിരക്കഥ എഴുതുന്നത്. ഇന്ദ്രജിത്ത് പ്രധാന കഥാപാത്രമായെത്തും. ദിലീപിന്‍റെ നായികയായി കാവ്യാ മാധവന്‍ തന്നെ അഭിനയിക്കും എന്നതാണ് വാളയാര്‍ പരമശിവത്തിന്‍റെ ഏറ്റവും വലിയ പ്രത്യേകത.

0 comments

Leave a Reply