Posted by: admin Uncategorized 0 comments

പ്രണയത്തിന്‍റെ പുത്തന്‍ ഭാവങ്ങളുമായി മന്ദാരത്തിന്‍റെ പുതിയ പാട്ട്…. .

പുതിയ വിജയത്തിന് ആസിഫലി വരുന്നു വേറിട്ട മുഖങ്ങളുമായി മന്ദാരത്തിലൂടെ…..
കാലഘട്ടങ്ങളുടെ കഥ പറയുന്ന സിനിമ എന്നും മലയാളത്തില് വിജയിച്ചിട്ടെ ഉള്ളു. നല്ല കഥയും നല്ല കഥാപാത്രങ്ങളുമായി വരുന്ന സിനിമകള് ഇരുകൈയ്യും നീട്ടി സ്വികരിക്കുന്ന മലയാളികള്ക്ക്, ആസിഫ് അലിയെ നായകനാക്കി വിജേഷ് വിജയ് തിരക്കഥയും സംവിധാനവും ഒരുക്കുന്ന മന്ദാരത്തിനായി കാത്തിരിക്കാം.

ഒരു റൊമാന്റിക് കുടുംബത്തിനു കീഴിലുള്ള വിഷയങ്ങളാണ്ചിത്രത്തിന്‍റെ ആധാരം. ബാല്യം മുതല്‍ യൗവ്വനം വരെയുള്ള നായകന്‍റെ വിവിധ കാലഘട്ടങ്ങളിലൂടെയാണ് ചിത്രം കടന്നു പോകുന്നത്. പ്രണയം ഏറ്റവും സ്വീകാര്യമായ വിഷയമായതിനാല്‍ ഹൃദയ സ്പര്‍ശിയായ രിതിയിലാണ് സംവിധായകന്‍ സിനിമ ഒരുക്കിയിരിക്കുന്നത്.

 

അടുത്തിറങ്ങിയ സിനിമകളൊക്കെ വന്‍ വിജയമാക്കിയ ആസിഫ് അലിയുടെ സിനിമ ജിവിതത്തിലെ വെല്ലുവളി നേരിട്ട ചിത്രം തന്നെയാണ് മന്ദാരം. ആദ്യാവസാനം വ്യത്യസ്ഥ ഗെറ്റപ്പുകളില്‍ വരുന്ന ആസിഫിന്‍റെ ഫോട്ടോകള്‍ ഇതുവരെ സമുഹ മാധ്യമങ്ങളില്‍ വൈറല്‍ ആയിരുന്നു ആസിഫ് അലിയ്‌ക്കൊപ്പം വര്‍ഷ ബൊല്ലമ്മ, അനാര്‍ക്കലി മരയ്ക്കാര്‍, കൃതിക എന്നിവരാണ്‌ മന്ദാരത്തിലെ നായികമാര്‍.

 

പ്രണയത്തിന്‍റെ പുത്തന്‍ ഭാവങ്ങളുമായി മന്ദാരത്തിന്‍റെ പുതിയ പാട്ട്….

 

0 comments

Leave a Reply